കോവിഡ് പ്രതിസന്ധിയിൽ നിങ്ങൾക്ക് പണത്തിന് അത്യാവശ്യമുണ്ടോ? എളുപ്പത്തിൽ ലഭിക്കുന്ന നാല് വായ്പകൾ ഇതാ
- Published by:Joys Joy
- news18-malayalam
Last Updated:
നിങ്ങൾക്ക് ഒരു ദീർഘകാല വായ്പയാണ് ആവശ്യമെങ്കിൽ വസ്തു പണയം വച്ചുള്ള വായ്പ തിരഞ്ഞെടുക്കാം. വാസയോഗ്യമായ വീടുകൾ, വാണിജ്യ, വ്യാവസായിക വസ്തുക്കൾ തുടങ്ങിയവ പണയം വച്ച് വായ്പയെടുക്കാം.
പെട്ടെന്ന് കാശിന് ആവശ്യം വന്നാൽ നിങ്ങൾ എന്ത് ചെയ്യും? മിക്കവരും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളെക്കുറിച്ചാകും ഈ സമയം ചിന്തിക്കുക. വസ്തു, സ്വർണം തുടങ്ങിയവ പണയം വെച്ച് ഇത്തരത്തിൽ എളുപ്പത്തിൽ വായ്പയെടുക്കാം. വായ്പ തിരിച്ചടച്ചില്ലെങ്കിൽ പണയം വയ്ക്കുന്ന സെക്യൂരിറ്റികൾ വിൽക്കാനുള്ള ഓപ്ഷൻ ഉള്ളതിനാൽ ഇത്തരം വായ്പകൾ നൽകാൻ ബാങ്കുകളും മടി കാണിക്കാറില്ല. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന നാല് സുരക്ഷിത വായ്പാ മാർഗങ്ങൾ ഇതാ.
സെക്യൂരിറ്റികൾ പണയം വച്ചുള്ള വായ്പ
ബോണ്ടുകൾ, ഷെയറുകൾ, ഇടിഎഫുകൾ, മ്യൂച്വൽ ഫണ്ടുകൾ, എൻഎസ്‌സി, ലൈഫ് ഇൻഷുറൻസ് പോളിസികൾ, കെവിപി മുതലായ നിരവധി നിക്ഷേപ പദ്ധതികളെ സെക്യൂരിറ്റിയായി നൽകി വായ്പയെടുക്കാവുന്നതാണ്. നിങ്ങളുടെ സെക്യൂരിറ്റികൾ വായ്പയ്ക്കായി ഉപയോഗിക്കുമ്പോഴുള്ള പ്രധാന നേട്ടം, അവ നിങ്ങളുടെ വായ്പയ്‌ക്കെതിരെ ഈടായി നൽകുമ്പോഴും നിങ്ങൾക്ക് പലിശ, ലാഭവിഹിതം, ബോണസ് മുതലായവ ലഭിക്കുമെന്നതാണ്. എന്നാൽ, വായ്പാ തുക ഈ പദ്ധതികളിലെ നിങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കും. കൂടാതെ സെക്യൂരിറ്റികൾക്കായി റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള എൽടിവി (വായ്പ മൂല്യം) അനുപാതത്തിനും വിധേയമാണ്. മുൻകൂട്ടി നിശ്ചയിച്ച ക്രെഡിറ്റ് പരിധിയുള്ള ഓവർ ഡ്രാഫ്റ്റ് സൗകര്യത്തിന്റെ രൂപത്തിലാണ് ഈ വായ്പ ലഭിക്കുക.
advertisement
സ്വർണ്ണ പണയ വായ്പ
പെട്ടെന്ന് വായ്പ എടുക്കാനുളള ഏറ്റവും നല്ല ഓപ്ഷനാണ് സ്വർണ്ണ വായ്പ. ഇത്തരത്തിലുള്ള വായ്പകൾ വേഗത്തിൽ അനുവദിക്കും, മാത്രമല്ല അപേക്ഷ സ്വീകരിച്ച അതേദിവസം തന്നെ വായ്പ ലഭിക്കും. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണാഭരണമോ സ്വർണനാണയമോ ഒക്കെ പണയം വച്ച് വായ്പയെടുക്കാവുന്നതാണ്. സ്വർണ്ണ വായ്പകളുടെ തിരിച്ചടവ് കാലാവധി സാധാരണയായി മൂന്നു വർഷം വരെയാണ്. ചില ബാങ്കുകൾ നാലു മുതൽ അഞ്ചു വർഷം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ട്. പണയം വയ്ക്കുന്ന സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യത്തിന്റെ 75 ശതമാനം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പയായി നൽകും.
advertisement
വസ്തു പണയം വച്ചുള്ള വായ്പ
നിങ്ങൾക്ക് ഒരു ദീർഘകാല വായ്പയാണ് ആവശ്യമെങ്കിൽ വസ്തു പണയം വച്ചുള്ള വായ്പ തിരഞ്ഞെടുക്കാം. വാസയോഗ്യമായ വീടുകൾ, വാണിജ്യ, വ്യാവസായിക വസ്തുക്കൾ തുടങ്ങിയവ പണയം വച്ച് വായ്പയെടുക്കാം. വായ്പാ തുക നിലവിലെ വിപണി മൂല്യത്തിന്റെ 50 മുതൽ 70 ശതമാനം വരെയാകും. തിരിച്ചടവ് കാലാവധി 15 വരെയാകാം. ചില ബാങ്കുകൾ 20 വർഷം വരെ കാലാവധി വാഗ്ദാനം ചെയ്യാറുണ്ട്. വലിയ വായ്‌പ തുക ആവശ്യമുള്ളവർക്ക് ഇത് ഒരു മികച്ച ഓപ്ഷനാണെങ്കിലും പെട്ടെന്ന് വായ്പ ആവശ്യമുള്ള ആളുകൾക്ക് ഇത് അനുയോജ്യമായിരിക്കില്ല. കാരണം ഈ വായ്പയുടെ നടപടിക്രമങ്ങൾക്ക് രണ്ടു മുതൽ മൂന്ന് ആഴ്ച വരെ സമയം എടുത്തേക്കാം.
advertisement
ടോപ്പ് - അപ്പ് വായ്പ
മികച്ച തിരിച്ചടവ് ഹിസ്റ്ററിയുള്ളവർക്ക് ഒരു ഭവനവായ്പ ഉണ്ടെങ്കിൽ ടോപ്പ് - അപ്പ് വായ്പയുടെ പ്രയോജനം നേടാൻ കഴിയും. നിങ്ങളുടെ എൽടിവി അനുപാതമാണ് ഇവിടെ പ്രധാന ഘടകം. നിങ്ങളുടെ പ്രോപ്പർട്ടി മൂല്യത്തിന്റെ 80 ശതമാനം വായ്പയ്ക്ക് നിങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ ടോപ്പ് - അപ്പ് ലോൺ ഉൾപ്പെടെ ആകെ കുടിശ്ശികയുള്ള മുതലിൽ ഈ 80 ശതമാനം കവിയാൻ പാടില്ല.
advertisement
Keywords: Loan, Money, Gold loan, വായ്പ, പണം, സ്വർണ വായ്പ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2021 6:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കോവിഡ് പ്രതിസന്ധിയിൽ നിങ്ങൾക്ക് പണത്തിന് അത്യാവശ്യമുണ്ടോ? എളുപ്പത്തിൽ ലഭിക്കുന്ന നാല് വായ്പകൾ ഇതാ